പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പുമായി മാർ സ്ലീവാ മെഡിസിറ്റി
പുതുപ്പള്ളി: മാർ സ്ലീവാ മെഡിസിറ്റിയുടെ മെഡിക്കൽ സംഘം പുതുപ്പള്ളി മണ്ഡലത്തിലെ പുന്നത്തുറ സെന്റ് ജോസഫ് എൽ.പി. സ്കൂളിൽ പ്രവർത്തിക്കുന്ന പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ കഴിയുന്ന രോഗികളെ പരിശോധിച്ച ശേഷം ആവശ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.
മാർ സ്ലീവാ മെഡിസിറ്റി അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. മാത്യു തുരുത്തിപള്ളിൽ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. കെലീറ്റ ജോർജ്, അസിസ്റ്റന്റ് മാനേജർ അനീഷ് ആനിക്കാട് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിവിധ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ മാതൃകാപരമായ സേവനമാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ മെഡിക്കൽ സംഘം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
പുന്നത്തുറ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാ രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി നാഗമറ്റം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആലിസ് രാജു എന്നിവർ നേതൃത്വം നൽകി.





