ഇനി പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക്; വീടുകളിലെത്തിയുള്ള വിതരണം ഒഴിവാക്കുന്നു

ഇനി പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക്; വീടുകളിലെത്തിയുള്ള വിതരണം ഒഴിവാക്കുന്നു

തിരുവനന്തപുരം: പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കളെ ഒഴികെ സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് ഇനി പെൻഷൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കും. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സംവിധാനത്തിലൂടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ നൽകുന്നതിനാണ് സർക്കാർ ഉത്തരവായത്.

നിലവിൽ സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തിയാണ് പെൻഷൻ വിതരണം ചെയ്യുന്നത്. ഈ രീതിയിൽ വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

അർഹതയില്ലാത്തവർക്ക് പെൻഷൻ ലഭിക്കുന്നതും ഒരേ വ്യക്തിക്ക് ഒന്നിലധികം തവണ പെൻഷൻ ലഭിക്കുന്നതും തടയുന്നതിനും നടപടി സഹായിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.

കേന്ദ്ര സർക്കാരിന്റെ DBT നിർദേശങ്ങൾ പൂർണമായി പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര ധനസഹായം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതും പുതിയ സംവിധാനത്തിന്റെ ലക്ഷ്യമാണ്.

അതേസമയം, പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്ക് നിലവിലുള്ള രീതിയിൽ പ്രത്യേക പരിഗണന തുടരും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4