എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ : സംയുക്ത കോണ്‍ഫറൻസ് നടത്തി
രാജാക്കാട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നവരുടെ ഉദ്ദേശ്യം നടക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ പറഞ്ഞു.
യൂണിയൻ, ശാഖാ ഭാരവാഹികളുടെ സംയുക്ത കോൺഫറൻസിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ സ്വാഗതം പറഞ്ഞു.
മൈക്രോഫിനാൻസ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ തള്ളിക്കളഞ്ഞ് യോഗം ജനറൽ സെക്രട്ടറിക്ക് യൂണിയൻ-ശാഖാ നേതൃത്വം ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം, സൈബർ സേന, കുമാരി-കുമാരസംഘം, ബാലജനയോഗം തുടങ്ങിയ പോഷക സംഘടനകളുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനും യുവതീയുവാക്കളെ യോഗത്തിന്റെ മുഖ്യധാരാ പ്രവർത്തനത്തിലേക്ക് എത്തിക്കാനും യോഗം തീരുമാനിച്ചു.
ആഗസ്റ്റ് 22ന് ഓണക്കളികളും വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിക്കാനും കോൺഫറൻസ് തീരുമാനിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ നന്ദി പറഞ്ഞു.
സൈബർ സേന കേന്ദ്ര സമിതി വൈസ് ചെയർമാനും യൂണിയൻ കൗൺസിലറുമായ ഐബി പ്രഭാകരൻ, യൂണിയൻ കൗൺസിലർ കെ.കെ. രാജേഷ്, കുടുംബയോഗം കോ-ഓർഡിനേറ്റർ വി.എൻ. സലി, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റും യൂണിയൻ സൈബർസേന ചെയർമാനുമായ ജോബി വാഴാട്ട്, വനിതാ സംഘം പ്രസിഡന്റ് രജനി തങ്കച്ചൻ, സെക്രട്ടറി വിനിത സുഭാഷ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് സൽപ്രിയൻ, സെക്രട്ടറി സനൽ, സൈബർ സേന നേതാക്കളായ സജിനി, സുമ സുരേഷ് തുടങ്ങിയവരും പോഷക സംഘടനാ നേതാക്കളും ശാഖാ ഭാരവാഹികളും യൂണിയൻ കമ്മിറ്റി അംഗങ്ങളും കോൺഫറൻസിൽ പങ്കെടുത്തു.





