ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ; ബുക്കിങ് 400 കടന്നേക്കും

ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ; ബുക്കിങ് 400 കടന്നേക്കും

ചിങ്ങമാസം പിറക്കുന്നതോടെ ഗുരുവായൂരിൽ വിവാഹത്തിരക്ക് വർധിക്കുന്നു. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23-ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 392 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്.

വിവാഹം ബുക്ക് ചെയ്യാനുള്ള അവസരം ഓഗസ്റ്റ് 23 വരെ ലഭ്യമായതിനാൽ എണ്ണം 400 കടന്നേക്കുമെന്നാണ് ദേവസ്വം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 2024 സെപ്റ്റംബർ 8-ന് നടന്ന 334 വിവാഹങ്ങളാണ് ഇതുവരെ ഗുരുവായൂരിലെ ഒരു ദിവസത്തെ റെക്കോർഡ്.

Slide 1
Slide 2
Slide 3
Slide 4

വിവാഹ ബുക്കിങ്ങുകളുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ നിലവിലുള്ള നാല് വിവാഹ മണ്ഡപങ്ങൾക്ക് പുറമെ അഞ്ച് മണ്ഡപങ്ങൾ കൂടി സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് ഗുരുവായൂർ ദേവസ്വം. തിരക്ക് നിയന്ത്രിക്കുന്നതിനും വിവാഹ ചടങ്ങുകൾ സുഗമമായി നടത്തുന്നതിനുമുള്ള ക്രമീകരണങ്ങളും ദേവസ്വം ഏർപ്പെടുത്തും.