ഇറ്റാലിയൻ സഞ്ചാരികൾക്കായി കലാവിരുന്നൊരുക്കി പാലാ അൽഫോൻസാ കോളേജ്

ഇറ്റാലിയൻ സഞ്ചാരികൾക്കായി കലാവിരുന്നൊരുക്കി പാലാ അൽഫോൻസാ കോളേജ്

പാലാ: വിദേശ വിനോദസഞ്ചാരികൾക്കായി സംഘടിപ്പിച്ച ടൂറിസ്റ്റ് എൻഗേജ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കോളേജിലെത്തിയ 33 അംഗ ഇറ്റാലിയൻ സംഘത്തിന് പാലാ അൽഫോൻസാ കോളേജിൽ കലാവിരുന്നൊരുക്കി. കേരളത്തിന്റെ തനതായ സാംസ്കാരിക പാരമ്പര്യവും ഓണാഘോഷത്തിന്റെ പ്രാധാന്യവും വിദേശ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

ഫാദർ മൈക്കിൾ വട്ടപലത്തിന്റെയും കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യുവിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. വിദ്യാർത്ഥികൾ തിരുവാതിര, മാർഗംകളി, മോഹിനിയാട്ടം തുടങ്ങിയ കേരളീയ പാരമ്പര്യ കലാരൂപങ്ങൾ ഇറ്റാലിയൻ സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

കലാവിരുന്നിന്റെ സമാപനത്തിൽ ഇറ്റാലിയൻ സംഘം കോളേജ് അധികൃതർക്കും വിദ്യാർത്ഥികൾക്കുമായി ഒരു ഇറ്റാലിയൻ ഗാനം ആലപിച്ചു. കേരളീയ കലാപാരമ്പര്യത്തിന്റെ മനോഹാരിത ആസ്വദിച്ച സംഘം ഗാനത്തിലൂടെ തങ്ങളുടെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.