നിർമ്മലാസിറ്റി ജങ്ഷനിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
നിർമ്മലാസിറ്റി ജങ്ഷനിൽ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. ബുധനാഴ്ച രാവിലെ പ്രദേശവാസികളാണ് മിൽമ പ്ലാന്റിലേക്കുള്ള റോഡരികിൽ സ്ഥാപിച്ചിട്ടുള്ള എം.സി.എഫിനോട് ചേർന്ന് അരയടി ഉയരമുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇടുക്കി എക്സൈസ് സംഘം സ്ഥലത്തെത്തി ചെടികൾ പിഴുതുമാറ്റി. പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. മേഖലയിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സർക്കിൾ ഇൻസ്പെക്ടർ പി.കെ. സുരേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷിജു ദാമോദരൻ, പ്രിവന്റീവ് ഓഫീസർമാരായ ഡെനിസൺ ജോസ്, എ.ഡി. ജയ്സൺ എന്നിവരടങ്ങിയ സംഘം അന്വേഷണം ആരംഭിച്ചു.





