കെ.പി. പ്രഭാകരൻ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ മുറുകെപ്പിടിച്ച തൊഴിലാളി നേതാവ്: വി.കെ. സന്തോഷ്‌കുമാർ

കെ.പി. പ്രഭാകരൻ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ മുറുകെപ്പിടിച്ച തൊഴിലാളി നേതാവ്: വി.കെ. സന്തോഷ്‌കുമാർ

വൈക്കം: കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും അച്ചടക്കവും പാലിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ധീരനായ പോരാളിയായിരുന്നു കെ.പി. പ്രഭാകരനെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്‌കുമാർ പറഞ്ഞു.

മുൻമന്ത്രിയും ചെത്തുതൊഴിലാളി ഫെഡറേഷൻ പ്രസിഡന്റും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കെ.പി. പ്രഭാകരന്റെ 17-ാം ചരമവാർഷികത്തോടനുബന്ധിച്ച് വൈക്കത്ത് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4

വിദ്യാർഥിയായിരിക്കെ പൊതുരംഗത്തേക്ക് കടന്നുവന്ന കെ.പി. പ്രഭാകരൻ പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും മുൻനിര നേതാവായി മാറി. ജനപ്രതിനിധി എന്ന നിലയിലും മന്ത്രിയെന്ന നിലയിലും മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും സന്തോഷ്‌കുമാർ പറഞ്ഞു.

ഇതിഹാസതുല്യമായ സമരചരിത്രമാണ് കെ.പി. പ്രഭാകരന്റെ തൊഴിലാളി പ്രവർത്തനത്തിനുള്ളതെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ് വി.ബി. ബിനു പറഞ്ഞു. ചെത്തുതൊഴിലാളികളുടെ ജീവിതത്തിലുണ്ടായ ഓരോ മുന്നേറ്റത്തിലും കെ.പി. പ്രഭാകരന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് ചെത്തുതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ പറഞ്ഞു.

ഇണ്ടംതുരുത്തി മനയിലെ സി.കെ. വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ സി.കെ. ആശ, എം.ഡി. ബാബുരാജ്, പി.ജി. ത്രിഗുണസെൻ, ഡി. രഞ്ജിത് കുമാർ, എ.സി. ജോസഫ്, പി.ആർ. ശശി, കെ.എ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4