കോട്ടയം റയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രതിക്ഷേധ മാർച്ച്..
കോട്ടയം ബ്യൂറോ
കോട്ടയം:-പാർലിമെന്റ് മാർച്ചിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകൾ റെയിൽവേ മന്ത്രാലയം റദാക്കിയതിൽ പ്രതിഷേധിച്ചു സിപിഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ ഉച്ചകഴിഞ്ഞു 3 മണിയ്ക്കു നാഗമ്പടം ബസ്റ്റാന്റ് മൈതാനിയിൽ നിന്നും റെയിൽവേ സ്റ്റേഷനിലേയ്ക്കു പ്രധിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ മാർച്ച് ഉദ്ഘാടനം ചെയ്യും, സിപിഐ സംസ്ഥാന സമിതി അംഗങ്ങളായ ഒ പി എ സലാം, അഡ്വ. വി ബി ബിനു, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ജോൺ വി ജോസഫ്, അഡ്വ.ബിനു ബോസ് തുടങ്ങിയവർ സംസാരിക്കും.




