ന്യൂമാൻ കോളേജിൽ അന്താരാഷ്ട്ര വാണിജ്യ ദിനാഘോഷം സംഘടിപ്പിച്ചു
തൊടുപുഴ: ന്യൂമാൻ കോളേജിലെ സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വാണിജ്യ ദിനാഘോഷം സംഘടിപ്പിച്ചു. പൂർവവിദ്യാർഥിയും ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് മാനേജറുമായ ജിമ്മി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ജെന്നി കെ. അലക്സ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മേജർ പ്രജീഷ് സി. മാത്യു, ബർസാർ റവ. ഫാ. ബെൻസൺ എൻ. ആന്റണി, സെൽഫ് ഫിനാൻസിങ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. അലൻ അലക്സ്, വകുപ്പ് മേധാവി ശോഭ തോമസ് എന്നിവർ സംസാരിച്ചു.
സ്വാശ്രയ വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ സംരംഭങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. കോമേഴ്സ് വിഭാഗം വിദ്യാർഥികൾക്കായി കോമേഴ്സ് ക്വിസ് മത്സരവും നടന്നു.
'ക്യാപിറ്റൽ മാർക്കറ്റ്: എ പ്രാക്ടിക്കൽ വ്യൂ' എന്ന വിഷയത്തിൽ ജിമ്മി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു.





