ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ–എസ്.എച്ച്.ഒമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി
കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ–എസ്.എച്ച്.ഒമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. ജില്ലയിലെ 17 പൊലീസ് സ്റ്റേഷനുകളിലാണ് പുതിയ ഇൻസ്പെക്ടർമാർ ചുമതലയേൽക്കുന്നത്.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ അനൂപ് ജോസും, കോട്ടയം ഈസ്റ്റിൽ രാജേന്ദ്രൻ നായരും ചുമതലയേൽക്കും. കുമരകത്ത് പ്രസാദ് എബ്രഹാം വർഗീസിനെയും, ഗാന്ധിനഗറിൽ ജർലിൻ വി. സ്കറിയയെയും നിയമിച്ചു.
ചങ്ങനാശ്ശേരിയിൽ അനിൽ ജോർജ്, വാകത്താനത്ത് ഡോളി വി.എം., തൃക്കൊടിത്താനത്ത് എം.ജെ. അരുൺ, എരുമേലിയിൽ എം.ആർ. സുരേഷ് എന്നിവർ ചുമതലയേൽക്കും.
കാഞ്ഞിരപ്പള്ളിയിൽ മഹേഷ് കെ.എൻ., പൊൻകുന്നത്ത് പി.എസ്. രാജേഷ്, പാമ്പാടിയിൽ ഷിജി കെ. എന്നിവരാണ് പുതിയ ചുമതലക്കാർ.
പാലാ പൊലീസ് സ്റ്റേഷനിൽ അഭിലാഷ് എം.ഡി., രാമപുരത്ത് റീചാർഡ്സ് വർഗീസ്, ഈരാറ്റുപേട്ടയിൽ രാജേഷ് ടി.ജി., വൈക്കത്ത് ഷമീർഖാൻ പി.എ. എന്നിവർ നിയമിതരായി.
തലയോലപ്പറമ്പിൽ ടി. രജൻ കുമാറും, കടുത്തുരുത്തിയിൽ കെ.എസ്. ജയനും പുതിയ ഇൻസ്പെക്ടർ–എസ്.എച്ച്.ഒമാരായി ചുമതലയേൽക്കും.





