റോട്ടറി വുമൺസ് ക്ലബ്ബ് കട്ടപ്പന ഹെറിറ്റേജിന്റെ ‘ഫ്രീഡം ഓഫ് സ്‌മൈൽസ്’ സംഘടിപ്പിച്ചു
കട്ടപ്പന: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി റോട്ടറി വുമൺസ് ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ‘ഫ്രീഡം ഓഫ് സ്‌മൈൽസ്’ എന്ന പേരിൽ അംഗൻവാടി സപ്പോർട്ട് പ്രോഗ്രാം സംഘടിപ്പിച്ചു. കട്ടപ്പന കല്യാണത്തണ്ട് അംഗൻവാടിയിലാണ് പരിപാടി നടന്നത്.
ക്ലബ്ബ് പ്രസിഡന്റ് സോണിയ ഷാജി അധ്യക്ഷത വഹിച്ച പരിപാടി നഗരസഭാ കൗൺസിലർ ഷാജി കൂത്തോടി ഉദ്ഘാടനം ചെയ്തു. അംഗൻവാടിയിലേക്ക് ആവശ്യമായ ഉപകരണങ്ങളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ക്ലബ്ബ് സെക്രട്ടറി അന്ന ജെറിൻ, ട്രഷറർ റോസ് ജോസകുട്ടി, ഡോ. നന്ദന വണ്ടാനത്ത്, അനറ്റ് കൊല്ലംകുടി, സിനി ജയ്മോൻ, ശ്രീജ ബേസിൽ, രമ്യ അരുൺ, സെയ ജിന്റോ, അനിത അനൂപ്, ലേഖ അജേഷ്, അംഗൻവാടി അധ്യാപിക ലതിക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





