സമയക്രമം ലംഘിച്ച് മദ്യവിൽപ്പന; മണർകാട്ടെ ബാർ പൂട്ടിച്ചു

സമയക്രമം ലംഘിച്ച് മദ്യവിൽപ്പന; മണർകാട്ടെ ബാർ പൂട്ടിച്ചു

കോട്ടയം: സർക്കാർ നിർദേശിച്ച സമയക്രമം ലംഘിച്ച് പുലർച്ചെ മുതൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് മണർകാട് ജംഗ്ഷന് സമീപത്തെ രാജ് റീജന്റ് ബാർ ഹോട്ടലിനെതിരെ എക്സൈസ് നടപടി. ബാറിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി സ്ഥാപനം എക്സൈസ് സംഘം സീൽ ചെയ്തു.

ഡ്രൈ ഡേ നിയമങ്ങളും മദ്യവിൽപ്പനയ്ക്കുള്ള സമയപരിധിയും കർശനമായി പാലിക്കണമെന്ന നിർദേശം നിലനിൽക്കെയാണ് സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ മുതൽ ബാറിൽ മദ്യവിൽപ്പന നടന്നതായി എക്സൈസിന് വിവരം ലഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4

തുടർന്നാണ് ബാറിന്റെ പ്രവർത്തനം നിർത്തിവെക്കുകയും ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തത്. കോട്ടയം ജില്ലയിലെ വിവിധ ബാറുകളിൽ പുലർച്ചെ മുതൽ മദ്യവിൽപ്പന നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എക്സൈസ് മന്ത്രി എം. ലിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സമയക്രമം പാലിക്കാതെ പ്രവർത്തിക്കുന്ന ബാറുകൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധനയും നടപടിയും ശക്തമാക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.

Slide 1
Slide 2
Slide 3
Slide 4