കർഷകദിനത്തിൽ ‘കാർഷിക രാവ്’; 225 വിദ്യാർഥികൾക്ക് കിസാൻ ജെംസ് എക്സലൻസ് അവാർഡ്

കർഷകദിനത്തിൽ ‘കാർഷിക രാവ്’; 225 വിദ്യാർഥികൾക്ക് കിസാൻ ജെംസ് എക്സലൻസ് അവാർഡ്

ഇൻഫാം കർഷകദിനാചരണവും കിസാൻ ജെംസ് എക്സലൻസ് അവാർഡ് വിതരണവും ‘കാർഷിക രാവ്’ എന്ന പേരിൽ ചിങ്ങം ഒന്നായ തിങ്കളാഴ്ച വിപുലമായി സംഘടിപ്പിക്കും. പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിന് നടക്കുന്ന പരിപാടി കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.

ഇൻഫാം കാർഷികജില്ല സഹരക്ഷാധികാരിയും രൂപതാ മുഖ്യ വികാരി ജനറാളുമായ ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിക്കും. ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ആമുഖപ്രഭാഷണം നടത്തും. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല സഹരക്ഷാധികാരിയും രൂപതാ വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അനുമോദന പ്രസംഗം നടത്തും.

Slide 1
Slide 2
Slide 3
Slide 4

ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയിൽ, അവാർഡ് ജേതാക്കളുടെ രക്ഷിതാക്കളുടെ പ്രതിനിധി ഡെയ്സി സാബു വേങ്ങവേലിൽ, മഹിളാസമാജം വൈസ് പ്രസിഡന്റ് ആൻസമ്മ സാജു കൊച്ചുവീട്ടിൽ എന്നിവർ പ്രസംഗിക്കും.

സംഘടനാംഗങ്ങളായ കർഷകരുടെ മക്കളിൽ പത്താം ക്ലാസിലും പ്ലസ് ടുവിലും എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയുമാണ് ഇൻഫാം കിസാൻ ജെംസ് എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നത്. കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലാ, കോതമംഗലം, ആലപ്പുഴ, പുനലൂർ കാർഷികജില്ലകളിൽ നിന്നുള്ള 225 വിദ്യാർഥികൾക്ക് സ്വർണനാണയം, ഫലകം, മറ്റ് സമ്മാനങ്ങൾ എന്നിവ സമ്മാനിക്കും.

വിവിധ കാർഷികജില്ലകളുടെ പ്രവർത്തന മികവിന് ഇൻഫാം ഏർപ്പെടുത്തിയ അവാർഡുകളും ചടങ്ങിൽ കൃഷിമന്ത്രി ടി. സിദ്ദിഖ് വിതരണം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4

വിവിധ കാർഷികജില്ലകളിലെ ഭാരവാഹികളും ഡയറക്ടർമാരും ഉൾപ്പെടെ നാലായിരത്തിലധികം പേർ പരിപാടിയിൽ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4