പട്ടുമലയിൽ 42 പേര്‍ സിപിഐഎമ്മില്‍ ചേർന്നു

പട്ടുമലയിൽ 42 പേര്‍ സിപിഐഎമ്മില്‍ ചേർന്നു

പീരുമേട് : പട്ടുമലയിൽ 14 കുടുംബങ്ങളിൽപ്പെട്ട 42 പേർ മറ്റ് പാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മിൽ ചേർന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. തിലകനും ഏരിയാ സെക്രട്ടറി എസ്. സാബുവും ചേർന്ന് പുതുതായി വന്ന അംഗങ്ങളെ സ്വീകരിച്ചു.

ഇന്ത്യയുടെ ഭരണാധികാരികൾ തന്നെയാണ് രാജ്യത്തിന്റെ ശത്രുക്കളെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുരേഷ് താളൂർ ആരോപിച്ചു. ആർ‌എസ്‌എസ് ദേശീയതയെ മതദേശീയതയായി ചിത്രീകരിക്കുകയാണെന്നും മതനിരപേക്ഷവാദികൾ ചോദ്യമുയർത്തേണ്ട സമയമാണിതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.