സജീവ് ഗായത്രിയെ സീനിയർചേമ്പർ ഇന്റർനാഷണൽ ആദരിച്ചു.

സജീവ് ഗായത്രിയെ സീനിയർചേമ്പർ ഇന്റർനാഷണൽ ആദരിച്ചു.

കട്ടപ്പന: പ്രമുഖ വ്യാപാരിയും, ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ സജീവ് ഗായത്രിയെ സീനിയർ ചേമ്പർ ആദരിച്ചു. കഴിഞ്ഞ എട്ട് വർഷക്കാലമായി വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന അദ്ദേഹം, ജീവകാരുണ്യ പ്രവർത്തനങ്ങളിലും  മാതൃകാപരമായ ഇടപെടലുകൾ നടത്തി വരുന്നു. കട്ടപ്പനയിലും തൊടുപുഴയിലുമായി പ്രവർത്തിക്കുന്ന ഗായത്രി ഡിസൈൻസ് എന്ന വസ്ത്ര വ്യാപാര സ്ഥാപനം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.

Slide 1
Slide 2
Slide 3
Slide 4

അടുത്തിടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദർശ് പ്രസാദ് എന്ന കുട്ടിയുടെ ചികിത്സയ്ക്കായി ശ്രീ സജീവ് ഗായത്രി മുന്നോട്ടുവരികയും ശസ്ത്രക്രിയയ്ക്കായി മാത്രം 12 ലക്ഷം രൂപ സംഭാവന ചെയ്യുകയും ചെയ്തു. മുൻപ് കുട്ടിയുടെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി വലിയ തുക അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കണ്ടെത്തി നൽകിയിരുന്നു.കട്ടപ്പനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും സജീവമാണ് സജീവ് ഗായത്രി, തന്റെ ബിസിനസ്സിൽ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത ശതമാനം സാമൂഹിക സേവനങ്ങൾക്ക് മാറ്റിവയ്ക്കുന്ന പതിവ്  പാലിച്ചുവരുന്നു. ഇതിലൂടെ സമൂഹത്തിൽ സഹായം ആവശ്യമുള്ള നിരവധി ആളുകൾക്ക് പുതുജീവൻ നൽകുകയാണ് അദ്ദേഹം.

 കട്ടപ്പനയിൽ നടന്ന ചടങ്ങിൽ സീനിയർ ചേമ്പർ ഇന്റർനാഷണൽ പ്രസിഡൻറ് ജേക്കബ് എബ്രഹാം പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. " തന്റെ ബിസിനസ്സിൽ നിന്നും  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നിശ്ചിത തുക മാറ്റിവയ്ക്കുന്ന  സജീവനെ പോലുള്ള വ്യക്തികൾ നാടിനാകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി അശോക് ഇലവന്തിക്കൽ, IPP ലെജു പമ്പാവാസൻ, നാഷണൽ കോഡിനേറ്റർ ദേവസ്യ ടി സി, ക്യാപ്റ്റൻ ഷാജി എബ്രഹാം(റിട്ട) ലെഫ്റ്റനന്റ് ബാബു ജേക്കബ്  (റിട്ട ), സീനിയർമാരായ, സണ്ണി സെബാസ്റ്റ്യൻ, ലൂയിസ് വേമ്പത്തോട്ടം, രാജു എം കെ, തങ്കച്ചൻ ആനിക്കാമുണ്ട, സാജൻ ജോസഫ്, സുകു എൽഐസി, എന്നിവർ സംസാരിച്ചു.