ജീപ്പും മിനി ബസ്സും, കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്
കൊട്ടാരക്കര - ദിണ്ടിഗല്‍ ദേശീയപാതയില്‍ പീരുമേട് തട്ടാത്തി കാനത്ത് ജീപ്പും മിനി ബസ്സും, കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്.
തമിഴ്നാട്ടില്‍ നിന്നും വാഗമണ്‍ സന്ദർശിച്ച് തിരികെപോകുകയായിരുന്ന ടൂറിസ്റ്റുകള്‍ സഞ്ചരിച്ച മിനി ബസ്സും തമിഴ്നാട്ടില്‍ നിന്നും മുണ്ടക്കയത്തേക്ക്‌പോകുകയായിരുന്നു താർ ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇന്നലെ പത്തുമണിയോടെയാണ് സംഭവം.ജീപ്പ് അമിതവേഗത്തില്‍ ആയിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റനാലുപേരെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക്‌ശേഷം തേനി മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.





