കഞ്ചാവുമായി പിടിയില്‍

കഞ്ചാവുമായി  പിടിയില്‍

അടിമാലി : നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍ രാഹുല്‍ ശശിയും സംഘവും ചേര്‍ന്ന് പാറത്തോട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്.

Slide 1
Slide 2
Slide 3
Slide 4

ഒരു കിലോ നൂറ്റിപ്പത്ത് ഗ്രാം കഞ്ചാവ് കൈവശംവച്ച സംഭവത്തിൽ മാവടി സ്വദേശി ജോസഫ്,10 ഗ്രാം കഞ്ചാവ് കൈവശംവച്ചതിന് പാറത്തോട് സ്വദേശികളായ ജെയ്‌സണ്‍, ടോമി എന്നിവര്‍ പിടിയിലായത്

അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.കെ. ദിലീപ്, പി.എ. സെബാസ്റ്റ്യന്‍, ബിജു മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് ഹാഷിം, സുബിന്‍ പി. വര്‍ഗീസ്, അലി അഷ്‌കര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിതിന്‍ ജോണി എന്നിവര്‍ പരിശോധനകളില്‍ പങ്കെടുത്തു.