ഇഞ്ചി വിലയും ഇടിഞ്ഞു : ഓണക്കാലത്ത് ദുരന്തത്തിലായി കർഷകർ

ഇഞ്ചി വിലയും ഇടിഞ്ഞു : ഓണക്കാലത്ത് ദുരന്തത്തിലായി കർഷകർ

ഇടുക്കി ജില്ലയിലെ പ്രധാന ഇടവിളയായ ഇഞ്ചിയുടെ വില ഇടിഞ്ഞതോടെ ദുരന്തത്തിൽ ആയിരിക്കുകയാണ് കർഷകർ.കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇഞ്ചിയുടെ വിലയില്‍ വലിയ ഇടിവാണ് സംഭവിച്ചത്. ഇത് കർഷകരുടെ ജീവിതത്തെ സാരമായി തന്നെ ബാധിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

രണ്ട് വർഷം മുൻപ്, ഇഞ്ചിയുടെ വില 100 രൂപ വരെ ഉയർന്നിരുന്നു. വില ഉയർന്ന സാഹചര്യത്തില്‍ ആണ് അന്ന് കർഷകർ വീണ്ടും ഇഞ്ചിക്കൃഷിയിലേക്ക് തിരികെ വന്നത്.ഈ വർഷം ഇഞ്ചിയുടെ വില കിലോ ഗ്രാമിന് 25 മുതല്‍ 30 രൂപ വരെയാണ്. 

ഈ പ്രതിസന്ധി നേരിടുന്നതിനായി എന്ത് പരിഹാരങ്ങള്‍ തേടും എന്ന ആശങ്കയിലാണ്.