മാലിന്യ സംസ്‌കരണം : കുമളിയിൽ 6 സ്ഥാപനങ്ങൾക്ക് പിഴ

പിഴവുകൾ കണ്ടെത്തിയത് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ .

മാലിന്യ സംസ്‌കരണം : കുമളിയിൽ 6 സ്ഥാപനങ്ങൾക്ക് പിഴ

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ പിഴവുകള്‍ കണ്ടെത്തിയ 6 സ്ഥാപനങ്ങളില്‍ നിന്നായി 75000 രൂപ ഈടാക്കാൻ കുമളി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നല്‍കി.ഏഴ് ദിവസത്തിനകം സെക്രട്ടറി റിപ്പോർട്ട് നല്‍കണം.

രഹസ്യമായാണ് സ്‌ക്വാഡ് പരിശോധനക്ക് എത്തിയത്. ചില സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലം ഓടയിലേക്ക് തുറന്നു വിട്ടിരിക്കുന്നത് പരിശോധനയില്‍ കണ്ടെത്തി.

നിയമലംഘനം നടന്നിരിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും ചിത്രവും സഹിതമാണ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.പഞ്ചായത്തില്‍ പ്രവർത്തിക്കുന്ന ചില വൻകിട സ്ഥാപനങ്ങള്‍ക്കുപോലും ശരിയായ മാലിന്യ സംസ്‌കരണ സംവിധാനമില്ല.