ഓൾ കേരള ഇൻറർ സ്കൂൾ ക്വിസ് കോമ്പറ്റീഷൻ അണക്കരയിൽ

ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് മത്സരങ്ങൾക്ക് നേതൃത്വം നൽകും

ഓൾ കേരള ഇൻറർ സ്കൂൾ ക്വിസ് കോമ്പറ്റീഷൻ അണക്കരയിൽ

ജെസിഐ തേക്കടി സഹ്യാദ്രിയുടേയും ജെസിഐ അണക്കര സ്പൈസ് വാലിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഓൾ കേരള ഇൻറർ സ്കൂൾ ക്വിസ് കോമ്പറ്റീഷൻ നടത്തുന്നു.

Slide 1
Slide 2
Slide 3
Slide 4

കേരളം മുഴുവൻ ഉള്ള എല്ലാ സ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് അണക്കരയിൽ വച്ചാണ് ക്വിസ് മത്സരം നടത്തുന്നത്.ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് മത്സരങ്ങൾക്ക് നേതൃത്വം നൽകും.

വിജയികൾക്ക് ഒന്നാം സമ്മാനമായി അമ്പതിനായിരം രൂപയും രണ്ടാം സമ്മാനമായി 25000 രൂപയും മൂന്നാം സമ്മാനമായി പതിനായിരം രൂപയും ലഭിക്കും.

ഒക്ടോബർ മാസം രണ്ടാം തീയതി മൂന്നു മണി മുതൽ അണക്കര സെൻറ് തോമസ് ഫൊറോന ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്