കുന്തളം പാറ മേഖലയിൽ വൈദ്യുതി നിലച്ചിട്ട് മണിക്കൂറുകൾ
കേരള ജേർണൽ സെൽഫി റിപ്പോർട്ട് : ശരത്ത് കട്ടപ്പന
കട്ടപ്പന - കുന്തളംപാറ ഭാഗങ്ങളിൽ വൈദ്യുതി നിലച്ചിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും വൈദ്യുതി പുനസ്ഥാപിക്കാൻ അധികൃതർക്കായിട്ടില്ല എന്ന് പരാതി.
കട്ടപ്പന സബ്‌സ്റ്റേഷനിലേക്ക് വിളിച്ചാൽ ഫോൺ എടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ല എന്നും പരാതി ഉയരുന്നുണ്ട്
കുറച്ചുദിവസങ്ങൾക്കു മുൻപ് വ്യാപാരി വ്യവസായിയുടെ നേതൃത്വത്തിൽ KSEB യിൽ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും വൈദ്യുതി മുടങ്ങുന്നതിന് പരിഹാരം ഉണ്ടാവണമെന്നും കാണിച്ച് KSEB ക്ക് പരാതി നൽകിയിരുന്നു.
നിരവധി കുടുംബങ്ങൾ തമസിക്കുന്ന കുന്തളംപാറ ഭാഗത്ത് എത്രയും വേഗം വൈദ്യുതി പുനസ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.





