സ്ത്രീകള്‍ക്കും കുട്ടികൾക്കുമായുള്ള ആരോഗ്യ പരിശോധന ക്യാമ്പയിൻ ആരംഭിച്ചു
കട്ടപ്പന : താലൂക്ക് ആശുപത്രിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആരോഗ്യ പരിശോധന ക്യാമ്പയിൻ ആരംഭിച്ചു.
സ്ത്രീ എന്ന പേരില്‍ ആരംഭിച്ച ക്യാമ്പയിൻ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനം ലക്ഷ്യവെച്ചുള്ള പരിശോധനകളാണ് നടക്കുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ പ്രത്യേക പരിശോധനകള്‍ ഉണ്ടായിരിക്കും.
2026 മാർച്ച് 8 വരെയാണ് പ്രത്യേക ക്യാമ്പയിൻ നടക്കുന്നത്





