ഹണി ട്രാപ്പ് : ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും കരുതിയിരിക്കുക

ഹണി ട്രാപ്പ് : ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും കരുതിയിരിക്കുക

തിരുവനന്തപുരം: ഓൺലൈൻ സൗഹൃദങ്ങളുടെ മറവിൽ നടക്കുന്ന ഹണി ട്രാപ്പ് തട്ടിപ്പുകളിൽ നിന്ന് പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

Slide 1
Slide 2
Slide 3
Slide 4

ഒരു വ്യക്തിയെ വഞ്ചിക്കുക, ചൂഷണം ചെയ്യുക, അല്ലെങ്കിൽ സ്വകാര്യവിവരങ്ങൾ ചോർത്തുക എന്നീ ലക്ഷ്യങ്ങളോടെ വ്യാജ പ്രണയബന്ധം സ്ഥാപിക്കുന്നതിനെയാണ് ഹണി ട്രാപ്പ് എന്നു വിളിക്കുന്നത്. സാധാരണയായി, ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയോ മറ്റോ സൗഹൃദം സ്ഥാപിച്ച് വളരെ അടുപ്പം പ്രകടിപ്പിച്ചശേഷം സാമ്പത്തികമായി ചൂഷണം ചെയ്യാനോ വ്യക്തിപരമായ വിവരങ്ങൾ കൈപ്പറ്റാനോ ശ്രമിക്കുന്നതാണ് ഇത്തരം തട്ടിപ്പുകളുടെ രീതി.

ഇത്തരം വഞ്ചനകൾ ഒഴിവാക്കാൻ പാലിക്കേണ്ട മുൻകരുതലുകൾ:

അപരിചിതരുമായി പെട്ടെന്നുള്ള അടുപ്പത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.

വ്യക്തിപരമായ വിവരങ്ങൾ, ചിത്രങ്ങൾ, ബാങ്ക് വിവരങ്ങൾ എന്നിവ ഓൺലൈനിൽ പങ്കുവെക്കാതിരിക്കുക.

പ്രൊഫൈൽ ചിത്രങ്ങളും പോസ്റ്റുകളും പരിശോധിച്ച് അക്കൗണ്ടിന്റെ വിശ്വാസ്യത ഉറപ്പാക്കുക.

സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന അഭ്യർത്ഥനകളോട് അതീവ ജാഗ്രത പുലർത്തുക.

സംശയകരമായ ബന്ധങ്ങൾ ഉടൻ വിച്ഛേദിച്ച്, അക്കൗണ്ടുകൾ ബ്ലോക്കും റിപ്പോർട്ടും ചെയ്യുക.

സാമൂഹിക മാധ്യമങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനും ഹണി ട്രാപ്പ് പോലുള്ള ഓൺലൈൻ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജാഗ്രതയാണ് പ്രധാനമായ പ്രതിരോധമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.