പീരുമേട് താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് നിയമനം

പീരുമേട് താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് നിയമനം

പീരുമേട്: പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Slide 1
Slide 2
Slide 3
Slide 4

യോഗ്യതയായി സയൻസ് വിഷയത്തിൽ പ്ലസ്ടു/പ്രീഡിഗ്രി/വി.എച്ച്.എസ്.ഇ. കോഴ്‌സ് വിജയിച്ചിരിക്കണം. അംഗീകൃത സർവകലാശാലയിൽ നിന്നും ഡൊമസ്റ്റിക് നഴ്‌സിങ്ങിൽ വി.എച്ച്.എസ്.ഇ. നേടിയവർ, ബി.എസ്.സി. നഴ്‌സിങ് നേടിയവർ, അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ജനറൽ നഴ്‌സിങും മിഡ്വൈഫറിയും ഉൾപ്പെടുന്ന കുറഞ്ഞത് മൂന്ന് വർഷത്തെ കോഴ്‌സ് വിജയിച്ചവർക്കും അപേക്ഷിക്കാം.

Slide 1
Slide 2
Slide 3
Slide 4

അപേക്ഷകർക്ക് 20 മുതൽ 36 വയസ്സ് വരെയായിരിക്കണം. കൂടാതെ കേരള നഴ്‌സസ് ആൻഡ് മിഡ്വൈവ്‌സ് കൗൺസിലിൽ സ്ത്രീകൾ നഴ്‌സസ് വൈഫായും പുരുഷന്മാർ നഴ്‌സായും രജിസ്റ്റർ ചെയ്തിരിക്കണമെന്നും അറിയിച്ചു