ഐപിഎൽ ബയോളജിക്കൽസ് : ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു
വാഴവര : ഐപിഎൽ ബയോളജിക്കൽസ് കമ്പനിയുടെ നേതൃത്വത്തിൽ ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു.
ജോബിൻസ് കെ ആന്റണിയുടെ ഭവനത്തിൽ നടന്ന മീറ്റിംഗിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ഇന്നത്തെ കാലഘട്ടത്തിൽ ജൈവകൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും ബയോളജികൾ ഉത്പന്നങ്ങളെ കുറിച്ചും വിശദമായ ക്ലാസുകൾ സംഘടിപ്പിച്ചു.
കമ്പനി റീജണൽ മാനേജർ സതീഷ് ടെറിറ്ററി മാനേജർ ജോബിൻസ് കെ ആൻറണി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജോസ് തച്ചാപറമ്പത്ത് മുഖ്യാതിഥി ആയിരുന്നു.





