സ്മൃതി സംസാരിക സമിതിയുടെ ഓഫീസ് കട്ടപ്പനയില്‍ ആരംഭിച്ചു
കട്ടപ്പന : സ്മൃതി സംസാരിക സമിതിയുടെ ഓഫീസ് കട്ടപ്പനയില്‍ ആരംഭിച്ചു. പ്രസിഡന്റ് പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു.
പട്ടികജാതി പട്ടികവർഗ ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട അംഗങ്ങളുടെ സംസ്‌കാരം, കലാ, വിദ്യാഭ്യാസ സാമ്ബത്തിക പുരോഗതി എന്നിവ മുന്നില്‍ വച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട സംഘടനയാണ് സ്മൃതി.
സമിതി സെക്രട്ടറി സുരേഷ് മുഴിയാങ്ങല്‍ അദ്ധ്യക്ഷനായി. വി.കെ രാജൻ, ബിജു പൂവത്താനി, സസ്യ പ്രവീണ്‍, രാജു , എ.കെ രാജു, സരിത കെ സാബു ,ബിന്ദു രാജു, വി കെ ബാബു ,റെജി ചെറുകണ്ടം എന്നിവർ പ്രസംഗിച്ചു.





