പാറേമാവ് ആയുർവേദ ആശുപത്രിയിൽ അസ്ഥിസന്ധിരോഗ വിഭാഗത്തിനായുള്ള പ്രത്യേക ക്ലിനിക്കിന്റെയും നവീകരിച്ച നേത്രചികിത്സാ വിഭാഗത്തിന്റെയും ഉദ്ഘാടനം ഇന്ന്
ആയുർവേദ ദിനാഘോഷത്തോടനുബന്ധിച്ച് ഇടുക്കി പാറേമാവ് ആയുർവേദ ആശുപത്രിയില്‍ അസ്ഥിസന്ധിരോഗ വിഭാഗത്തിനായുള്ള പ്രത്യേക ക്ലിനിക്കിന്റെയും നവീകരിച്ച നേത്രചികിത്സാ വിഭാഗത്തിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് മന്ത്രി റോഷി അഗസ്റ്റിൻ ഓണ്‍ലൈനായി നിർവഹിക്കും.
ആശുപത്രിതല പരിപാടികളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേല്‍ നിർവഹിക്കും. പ്രമേഹരോഗികള്‍ക്കായുള്ള സ്‌പെഷ്യാലിറ്റി ഡയബറ്റിക്ക് ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ.ജി. സത്യൻ നിർവഹിക്കും.





