തൊടുപുഴയിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്
തൊടുപുഴ: ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ കല്ലാനിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പോലീസ് സ്റ്റേഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ സബ് ഇൻസ്പെക്ടർ ബിജു വി.എ ക്ലാസ് നയിച്ചു. കുട്ടികളെ സംബന്ധിച്ചുള്ള നിയമങ്ങൾ, ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങൾ, പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകട സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദീകരിച്ചു.





