ഓപ്പറേഷൻ നുംഖോര്‍ : ഇടുക്കിയില്‍ നടന്ന പരിശോധനയില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസ‌ർ ശില്‍പ സുരേന്ദ്രൻ്റെ കാർ കസ്റ്റംസ് പിടിച്ചെടുത്തു

ഓപ്പറേഷൻ നുംഖോര്‍ : ഇടുക്കിയില്‍ നടന്ന പരിശോധനയില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസ‌ർ ശില്‍പ സുരേന്ദ്രൻ്റെ കാർ കസ്റ്റംസ് പിടിച്ചെടുത്തു

ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി ഇടുക്കിയിലും പരിശോധന നടത്തി കസ്റ്റംസ്. ഇടുക്കി അടിമാലിയിലാണ് പരിശോധന നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4

തിരുവനന്തപുരം സ്വദേശിനി ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ചിപ്പു എല്‍സി ഗേള്‍ എന്ന ശില്‍പ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് ക്രൂയിസർ കാറാണ് നിലവില്‍ കസ്റ്റംസ് പരിശോധിക്കുന്നത്. ശില്പ കാർ വാങ്ങിയത് കർണക്കടത്തില്‍ നിന്നുള്ള ഡീലർ വഴിയാണ്. കർണാടക ഡീലർക്ക് കോയമ്ബത്തൂരില്‍ നിന്നും ലഭിച്ച കാർ ആണെന്നുമാണ് വിവരം.

വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് അടിമാലിയില്‍ കാര്‍ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാര്‍ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. 

2023 ല്‍ തിരൂർ സ്വദേശിയില്‍ 15 ലക്ഷം രൂപ നല്‍കിയാണ് വാഹനം സ്വന്തമാക്കിയതെന്നും ഭൂട്ടാന്‍ വാഹനം ആയിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ശില്‍പ പറഞ്ഞു. വാഹനത്തിന് തനിക്ക് മുന്നേ അഞ്ച് ഉടമസ്ഥർ ഉണ്ടായിരുന്നുവെന്നും ശില്‍പ പ്രതികരിച്ചു.