മദ്യലഹരിയില്‍ മരത്തിന്‌ മുകളില്‍ക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

മദ്യലഹരിയില്‍ മരത്തിന്‌ മുകളില്‍ക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ഇടുക്കി തടിയമ്ബാട്‌ ടൗണില്‍ മദ്യലഹരിയില്‍ മരത്തിന്‌ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. തടിയമ്ബാട്‌ വിമലഗിരി സ്വദേശി വടക്കേടത്ത്‌ സതീഷാണ്‌ മരത്തിനു മുകളില്‍ കയറി ഭീഷണി മുഴക്കിയത്‌.

Slide 1
Slide 2
Slide 3
Slide 4

ഇന്നലെ രാവിലെ 8:30 ആയിരുന്നു സംഭവം. മരത്തിനു മുകളില്‍ കയറുന്നതുണ്ട്‌ നാട്ടുകാര്‍ ഇടുക്കി പോലീസിനെയും ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന്‌ ഇയാളെ താഴെയിറക്കുകയായിരുന്നു.