ബോധി 2025 : മികച്ച സ്റ്റാർട്ട് അപ്പ് ആശയങ്ങളുമായി വിദ്യാർത്ഥികൾ

ബോധി 2025 : മികച്ച സ്റ്റാർട്ട് അപ്പ് ആശയങ്ങളുമായി വിദ്യാർത്ഥികൾ

പുറ്റടി ഹോളിക്രോസ് കോളേജിൽ നടന്ന ബോധി 2025 ഇന്നൊവേറ്റീവ് എക്സ്പോ മത്സരത്തിൽ മികച്ച ആശയങ്ങളുമായി വിദ്യാർത്ഥികൾ മാറ്റുരച്ചു.

Slide 1
Slide 2
Slide 3
Slide 4

വിദ്യാർത്ഥികളുടെ സ്റ്റാർട്ട് അപ്പ് ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും ,നൂതനമായ പദ്ധതികൾ അവതരിപ്പിക്കുന്നതിനും ആയി ഒരുക്കിയ പരിപാടിയിൽ 25 ടീമുകൾ പങ്കെടുത്തു.

മത്സരത്തിൽ രണ്ട് കാറ്റഗറികളിലായി ആശയങ്ങളുടെ അവതരണവും പ്രോജക്ട് പ്രസന്റേഷനും മത്സരയിനമായി നടത്തി.

പിച്ച് ഇൻ ഫൈവ് എന്ന പേരിട്ട ആശയ അവതരണ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികളായ അനുപമ ജയനും മേഘ മനോജുമാണ്.

ഈ ഇനത്തിൽ രണ്ടാം സ്ഥാനം ഇരട്ടയാർ സെൻറ് തോമസിലെ ജോയൽ സി ജോമോൻ കരസ്ഥമാക്കി.മൂന്നാം സ്ഥാനത്ത് എത്തിയത് മാർ സ്ലീവാ കോളേജാണ്.

പ്രൊജക്റ്റ് അവതരണത്തിന്റെ ഇന്നവേഷൻ എക്സ്പോയിൽ ഇരട്ടയാറിലെ വിദ്യാർത്ഥികളാണ് ഒന്നും, മൂന്നും സ്ഥാനം നേടിയത്.രണ്ടാം സ്ഥാനം എൽദോ മാർ ബസോലിയോസ് കോളേജും കരസ്ഥമാക്കി.

പരുപാടികൾക്ക് അധ്യാപരായ അഞ്ജന എസ് നായർ, അജിൽ ദിവാകരൻ എന്നിവർ നേതൃത്വം നൽകി.