ഇലയുടെ രൂപം മാറുന്നു

ഇലയുടെ രൂപം മാറുന്നു

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സ്നേഹികളുടെ കൂട്ടായ്മയാണ് " ഇല നേച്ചർ ക്ലബ്" കേരളത്തിലുടനീളം ആയിരക്കണക്കിന് നേച്ചർ വോളണ്ടിയർമാരുള്ള ഇല, ഭാവി പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തങ്ങളുടെ ലോഗോ പുതിയ ഭാവത്തിൽ അവതരിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

ഇല ജൂനിയേഴ്സ്, ഇല തണൽ വണ്ടി, കർഷക മിത്രാ, തുടങ്ങിയവയൊക്കെ ഇലയെ ജനകീയമാക്കിയ പ്രവർത്തനങ്ങളാണ്.

സംസ്ഥാനത്താകമാനം സർക്കാർ ഉൾപ്പടെയുള്ള വിവിധ സംവിധാനങ്ങളുടെ സഹായത്തോടെ നിരവധി പ്രവർത്തങ്ങളാണ് ഈ പുതിയ വരവിൽ ഇല മുന്നോട്ട് വയ്ക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ്, വിവിധ മാനേജ്മെൻറുകൾ എന്നിവരുടെ സഹകരണത്തോടെ സ്കൂളുകളിലും, കോളെജുകളിലും ഇലയുടെ യൂണീറ്റുകൾ നൽകിത്തുടങ്ങും. കൂടാതെ കൂടുതൽ നേച്ചർ വോളണ്ടിയർമാരെ ഉൾപ്പെടുത്തി സംസ്ഥാന കമ്മിറ്റി വിപുലപ്പെടുത്തുകയും ചെയ്യും.

പുതിയ സംസ്ഥാന ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഡിസംബർ പകുതിയോടെ നടക്കും.