ക്രൈസ്റ്റ് കോളേജ് കരോൾ ഗാന മത്സരം ഫെലിസ് നവിദാദ് – ഡിസംബർ 11-ന്

ക്രൈസ്റ്റ് കോളേജ് കരോൾ ഗാന മത്സരം ഫെലിസ് നവിദാദ് – ഡിസംബർ 11-ന്

കട്ടപ്പന: ക്രൈസ്റ്റ് കോളേജ് മ്യൂസിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഫെലിസ് നവിദാദ് – കരോൾ ഗാന മത്സരം സീസൺ 2’ ഡിസംബർ 11-ന് വൈകുന്നേരം 5 മണിക്ക് ക്രൈസ്റ്റ് കോളേജിൽ വച്ച് നടത്തപ്പെടുന്നു.

Slide 1
Slide 2
Slide 3
Slide 4

ക്രിസ്തുമസിന്റെ സമാധാനവും സ്നേഹവും സംഗീതത്തിലൂടെ പകർന്നു നൽകുന്നതിനായി സംഘടിപ്പിക്കുന്ന കരോൾ മത്സരത്തിൽ ഹൈറേഞ്ചിന്റെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെയും ടീമുകൾക്ക് പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഡിസംബർ 8-ന് അവസാനിക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 15 ടീമുകൾക്ക് മുൻഗണന ലഭിക്കും. 

ഒന്നാം സമ്മാനമായി RNS Spices കുഴിത്തൊളു സ്പോൺസർ ചെയ്യുന്ന ₹20,000 രൂപയും ഫലകവും, രണ്ടാം സമ്മാനമായി POSH Event Planners സ്പോൺസർ ചെയ്യുന്ന ₹15,000 രൂപയും ഫലകവും, മൂന്നാം സമ്മാനമായി Wild Gaur സ്പോൺസർ ചെയ്യുന്ന ₹5,000 രൂപയും ഫലകവും സമ്മാനമായി നൽകുമെന്ന് സംഘാടകർ അറിയിച്ചു.

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/ZSMGCuiYHC1ye6GM9. 

രജിസ്ട്രേഷൻ ഫീസ് (₹600) UPI: 9962405092.