ഇടുക്കി ജില്ലാ പഞ്ചായത്ത് തോപ്രാംകുടി ഡിവിഷൻ സ്ഥാനാർഥിയുടെ പര്യടന സമാപന സമ്മേളനം ഇരട്ടയാറിൽ
സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.ഉടുമ്പൻചോല MLA എം. എം. മണി മുഖ്യപ്രഭാഷണം നിർവഹിച്ചു.
പരിപാടിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളെ വേദിയിൽ പരിചയപ്പെടുത്തി.
ജോസ്കുട്ടി കണ്ണമുണ്ടയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജിൻസൺ വർക്കി, സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി. എം. ജോൺ, കേരള കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ജോസ് പാലത്തിനാൽ, സിപിഎം കട്ടപ്പന ഏരിയ കമ്മിറ്റി അംഗം പി. ബി. ഷാജി, ഇരട്ടയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി റീൻസ് ചാക്കോ, ചെമ്പകപ്പാറ ലോക്കൽ സെക്രട്ടറി സണ്ണി കൊച്ചുപുര സിപിഐ ഇരട്ടയാർ ലോക്കൽ കമ്മറ്റി സെക്രട്ടറി ബെന്നി മുതുവാങ്കുഴി എന്നിവർ പങ്കെടുത്തു.





