കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എല്‍ഡിഎഫും എൻഡിഎയും

കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എല്‍ഡിഎഫും എൻഡിഎയും

മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി കട്ടപ്പനയില്‍ ഇന്നലെ കൊട്ടിക്കലാശം നടത്തി എല്‍ഡിഎഫും എൻഡിഎയും.

Slide 1
Slide 2
Slide 3
Slide 4

ഇന്നലെ വൈകിട്ടാണ് ടൗണില്‍ കൊട്ടിക്കലാശം നടത്തിയത്.ഇരു പാർട്ടികളുടെയും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും നേതാക്കന്മാരും ഇന്നലെ കട്ടപ്പനയിൽ ഒത്തു കൂടി.

കൊട്ടിക്കലാശത്തിടനുബന്ധിച്ച് ഇന്നലെ വൈകിട്ട് 5 മണി മുതൽ കട്ടപ്പനയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ഞായറാഴ്ച കട്ടപ്പനയിലെ കടകള്‍ക്ക് അവധിയായതിലാനാണ് ഒരു ദിവസം നേരത്തെ കൊട്ടിക്കലാശം സംഘടിപ്പിച്ചത്.

യുഡിഎഫ് പ്രവർത്തകർ ഇന്ന് വൈകിട്ട് കൊട്ടിക്കലാശം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും