പി.ടി. തോമസ് അനുസ്മരണം സംഘടിപ്പിച്ചു
മങ്ങാട്ടുകവലയില്‍ കോണ്‍ഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പി.ടി. തോമസ് അനുസ്മരണം സംഘടിപ്പിച്ചു.
ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം നിർവഹിച്ചു
ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാർ വി.ഇ. താജുദീൻ, എൻ.ഐ. ബെന്നി, സി.പി. കൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്. ഷാജഹാൻ, സണ്ണി മണർകാട്, കെ.പി. റോയ്, വി.എ. നിസാർ, മുനിസിപ്പല്‍ കൗണ്‍സിലർമാരായ വിഷ്ണു കോട്ടപ്പുറം, രാജേഷ് ബാബു, പി.എ. ഷാഹുല്‍ ഹമീദ് എന്നിവർ നേതൃത്വം നല്‍കി.





