കട്ടപ്പന ഗാന്ധി സ്ക്വയറിൽ കോൺഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജെ. ബെന്നി ഉദ്ഘാടനം ചെയ്തു
കട്ടപ്പന ഗാന്ധിസ്ക്വയറിൽ നടന്ന കോൺഗ്രസ് പ്രതിഷേധ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജെ. ബെന്നി ഉദ്ഘാടനം ചെയ്തു.
തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കിയ സംഭവത്തിലൂടെ സംഘപരിവാറിന് ഗാന്ധിയോടും അദ്ദേഹത്തിന്റെ ആശയങ്ങളോടും ഉള്ള വിദ്വേഷമാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളെ പോലും തകർക്കുന്ന തീരുമാനമാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും, പാവങ്ങളുടെ അത്താണിയായ തൊഴിലുറപ്പ് പദ്ധതിയെ എല്ലാതരത്തിലും നിർവീര്യമാക്കാനുള്ള സർക്കാർ നടപടികൾക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയർന്നു വരുമെന്നും കെ.ജെ. ബെന്നി മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി, നഗരസഭ വൈസ് ചെയർപേഴ്‌സൺ ലീലാമ്മ ബേബി, നേതാക്കളായ ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ, പി.എസ്. മേരിദാസൻ, ജോസ് ആനക്കല്ലിൽ, പ്രശാന്ത് രാജു, പൊന്നപ്പൻ അഞ്ചപ്ര, അരുൺ കാപ്പുകാട്ടിൽ, സന്തോഷ് ഓലിനാൽ, കെ.ടി. ജയൻ, ഐബിമോൾ രാജൻ, ലിസി ജോണി, രഞ്ജിനി സജീവ്, ബിൻസി ഷിനോജ്, ജോണി വടക്കേക്കര, ഷാജൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങളുമായാണ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തത്.





