ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: ജില്ലാ മത്സരം ഫെബ്രുവരി 3ന് കുട്ടിക്കാനം മരിയൻ കോളേജിൽ

ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: ജില്ലാ മത്സരം ഫെബ്രുവരി 3ന് കുട്ടിക്കാനം മരിയൻ കോളേജിൽ

കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം ആസ്പദമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിന്റെ സ്‌കൂൾ, കോളേജ് തല ജില്ലാ മത്സരം ഫെബ്രുവരി 3ന് കുട്ടിക്കാനം മരിയൻ കോളേജിൽ നടക്കും.

Slide 1
Slide 2
Slide 3
Slide 4

സ്‌കൂൾ വിഭാഗത്തിൽ തൊടുപുഴ, കട്ടപ്പന വിദ്യാഭ്യാസ ജില്ലാതല മത്സരങ്ങളിൽ വിജയികളായ 20 ടീമുകൾ പങ്കെടുക്കും. കോളേജ് വിഭാഗത്തിൽ 60 ടീമുകൾ മത്സരത്തിനിറങ്ങും.

സ്‌കൂൾ തല മത്സരത്തിന്റെ രജിസ്‌ട്രേഷൻ രാവിലെ 9ന് ആരംഭിക്കും. മത്സരം രാവിലെ 10 മുതൽ നടക്കും. കോളേജ് തല മത്സരം ഉച്ചകഴിഞ്ഞ് 2ന് ആരംഭിക്കും.

സ്‌കൂൾ തല ഫൈനലിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5 ലക്ഷം രൂപ, രണ്ടാം സ്ഥാനക്കാർക്ക് 3 ലക്ഷം രൂപ, മൂന്നാം സ്ഥാനക്കാർക്ക് 2 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രശസ്തിപത്രവും മെമന്റോയും സമ്മാനമായി നൽകും.

മെഗാ ക്വിസിന്റെ ആദ്യഘട്ടത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകൾ ഉൾപ്പെടെ സംസ്ഥാനത്തെ അയ്യായിരത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം അഞ്ച് ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.