ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ്: ദേവൻ വി.എസ് മിസ്റ്റർ ഇടുക്കി

ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ്: ദേവൻ വി.എസ് മിസ്റ്റർ ഇടുക്കി

ഇടുക്കി ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ്: അടിമാലിയിൽ നടന്ന ശരീരസൗന്ദര്യമത്സരത്തിൽ ദേവൻ വി.എസ് മിസ്റ്റർ ഇടുക്കിയായി തിരഞ്ഞെടുക്കപ്പെട്ടു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 33 ക്ലബ്ബുകളിൽ നിന്നായി 200ലധികം മത്സരാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. അടിമാലി പഞ്ചായത്ത് ടൗൺഹാളിൽ നടന്ന പരിപാടി പ്രശസ്ത ചലച്ചിത്ര താരം റിയാസ് ഖാൻ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ചാമ്പ്യൻഷിപ്പിൽ ഉപ്പുതറ മോൺസ്റ്റർ മൗണ്ടൻ ജിമ്മിലെ ദേവൻ വി.എസ് ‘മിസ്റ്റർ ഇടുക്കി’യായി തിരഞ്ഞെടുക്കപ്പെട്ടു. വനിതകളുടെ വിഭാഗത്തിൽ മുണ്ടിയരുമ ഓറിയോൺ ഫിറ്റ്നസിലെ അരുണിമ ബൈജു ‘മിസ് ഇടുക്കി’യായി തിരഞ്ഞെടുക്കപ്പെട്ടു.

വിവിധ വിഭാഗങ്ങളിലെ ചാമ്പ്യന്മാർ:

അഭയ് ബിജു (സബ് ജൂനിയർ, ഈഗിൾ ഫിറ്റ്നസ് വണ്ടിപെരിയാർ)

രാഹുൽ വിജയൻ (ജൂനിയർ, എക്സ്പോസ് ജിം തൊടുപുഴ)

പ്രിൻസ് (മാസ്റ്റേഴ്സ്, പെർഫെക്ട് സ്റ്റാൻഡേർഡ് ജിം രാജാക്കാട്)

മിഥുൻ കെ.ജി (മെൻസ് സ്പോർട്സ് ഫിസിക്, ബി ഫിറ്റ് ആനച്ചാൽ)

ഓവറോൾ ചാമ്പ്യന്മാരായി ഒനിയേഴ്സ് ജിം കട്ടപ്പനയും രണ്ടാം സ്ഥാനക്കാരായി കട്ടപ്പന യു.എഫ്.സി ജിമ്മിനെയും തിരഞ്ഞെടുത്തു. മത്സരത്തിലെ മികച്ച പെർഫോമറായി അടിമാലി ബോഡി ക്രാഫ്റ്റ് ജിമ്മിലെ അതുൽ കൃഷ്ണ തിളങ്ങി. വിജയികൾക്ക് ക്യാഷ് പ്രൈസുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

ബോഡി ബിൽഡിംഗ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എബിനേസർ പ്രകാശ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷാജിമോൻ, ജില്ലാ ട്രഷറർ ശ്രീജിത്ത് വണ്ണപ്പുറം, വേൾഡ് ചാമ്പ്യൻ സുരേഷ് കുമാർ, അർജുന അവാർഡ് ജേതാവ് ടി.വി പോളി, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബാബു ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലാ ചാമ്പ്യൻഷിപ്പിൽ വിജയികളായവർ ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും.