ദേശീയപാത 85 : നിര്‍മ്മാണ നിരോധനം നീക്കാന്‍ ഐക്യശ്രമം ആവശ്യം – സി.വി വര്‍ഗീസ്

ദേശീയപാത 85 : നിര്‍മ്മാണ നിരോധനം നീക്കാന്‍ ഐക്യശ്രമം ആവശ്യം – സി.വി വര്‍ഗീസ്

അടിമാലി:ദേശീയപാത 85 ലെ നേര്യമംഗലം–വാളറ ഭാഗത്ത് നിലനില്‍ക്കുന്ന നിര്‍മ്മാണ നിരോധനം പരിഹരിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് അഭിപ്രായപ്പെട്ടു. അടിമാലിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്നപരിഹാരത്തിനായി എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സി.വി വര്‍ഗീസ് വ്യക്തമാക്കി. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, വനം വകുപ്പ് മന്ത്രി എന്നിവരുമായി വിഷയത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയതായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

വനം വകുപ്പ് സൃഷ്ടിക്കുന്ന തടസങ്ങള്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും, നിലവിലുള്ള റോഡ് യാത്രാസൗകര്യമുള്ളതാക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും സി.വി വര്‍ഗീസ് ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത് മേഖലയുടെ സമഗ്രവികസനത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.