അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തെരഞ്ഞടുക്കുന്നു
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ Akshaya Project പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 51 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞടുക്കുന്നു.
പൊതുവിഭാഗത്തിൽ 46 ലൊക്കേഷനുകളിലേക്കും, പട്ടികജാതി വിഭാഗത്തിൽ 2 ലൊക്കേഷനുകളിലേക്കും, പട്ടികവർഗ വിഭാഗത്തിൽ 3 ലൊക്കേഷനുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷകർ 2026 ജനുവരി 1ന് 18 വയസ് തികഞ്ഞവരും 50 വയസ് പൂർത്തിയാകാത്തവരുമായിരിക്കണം. പ്ലസ് ടു/പ്രീഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യമാണ്. അധിക യോഗ്യതയുള്ളവർക്ക്, വനിതകൾക്ക്, പട്ടികജാതി–വർഗ വിഭാഗങ്ങൾക്കു, സ്വന്തം/വാടക മുറി സൗകര്യമുള്ളവർക്ക് വെയ്‌റ്റേജ് ലഭിക്കും.
മാർച്ച് 7 വരെ അപേക്ഷ സമർപ്പിക്കാം.
750 രൂപ ഫീസ് സഹിതം വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സംബന്ധിച്ച സംശയങ്ങൾക്ക്:
☎ 0471 2560311
📱 9400923669






