ഹെല്‍ത്തി കേരള കാമ്പയിൻ ഉദ്ഘാടനം; ആയുഷ് മെഗാ ക്വിസ് സംഘടിപ്പിച്ചു
ദേവികുളം നിയോജക മണ്ഡലംതല ഹെല്‍ത്തി കേരള കാമ്പയിന്റെ ഉദ്ഘാടനവും ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ആയുഷ് മെഗാ ക്വിസ് മത്സരവും നടന്നു.
കുഞ്ചിതണ്ണി ഗവ. ഹൈസ്‌കൂളില്‍ നടന്ന പരിപാടി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ ഷാജു ഉദ്ഘാടനം ചെയ്തു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തേജസ് കെ. ജോസ് അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എസ്. ശ്രീദർശൻ വിഷയാവതരണം നടത്തി.
പള്ളിവാസൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം. വിജയൻ, ബെന്നി ഫിലിപ്പ്, എ.ഐ. റൂബി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എം.എസ്. നൗഷാദ്, ഹൈസ്‌കൂൾ പ്രധാനാധ്യാപിക പി.ടി. രാധിക, ഹെൽത്തി കേരള കാമ്പയിൻ ജില്ലാ കൺവീനർ ഡോ. രാഖി രാജ്, നിയോജക മണ്ഡലം കൺവീനർ ഡോ. പി.ആർ. അഞ്ജലി എന്നിവർ സംസാരിച്ചു. ആയുഷ് മെഗാ ക്വിസ് മത്സരത്തിന് അഡ്വ. ഫെനി ജോയി നേതൃത്വം നൽകി.






