എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം
ജില്ലയില്‍ 10,765 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. ഇന്ന് എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ നടക്കും. പ്ലസ് ടു പരീക്ഷ മറ്റന്നാൾ ആയിരിക്കും നടക്കുന്നത്. സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമായിക്കഴിഞ്ഞു.
ഇടുക്കി ജില്ലയിൽ എയ്ഡഡ്, അണ്‍ എയ്ഡഡ്, ഐ.എച്ച്.ആർ.ഡി വിഭാഗങ്ങളിലായി ആകെ 10,765 വിദ്യാര്‍ഥികള്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. ഇതില്‍ 5,599 ആണ്‍കുട്ടികളും 5,166 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
സര്‍ക്കാര്‍ സ്കൂളുകള്‍ – 3,133
എയ്ഡഡ് സ്കൂളുകള്‍ – 7,026
അണ്‍ എയ്ഡഡ് സ്കൂളുകള്‍ – 586
ഐ.എച്ച്.ആര്‍.ഡി – 20
സാമൂഹിക വിഭാഗങ്ങള്‍
പട്ടികജാതി – 1,521
പട്ടികവര്‍ഗം – 584
പരീക്ഷയ്ക്കായി ജില്ലയില്‍ ആകെ 161 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.





