ചെങ്കുളം മത്സ്യവിത്ത് ഫാം ഉദ്ഘാടനം; മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി എം.എം. മണി

ചെങ്കുളം മത്സ്യവിത്ത് ഫാം ഉദ്ഘാടനം; മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി എം.എം. മണി

ഇടുക്കി ചെങ്കുളത്ത് ഫിഷറീസ് വകുപ്പിന്റെ മത്സ്യവിത്ത് ഫാം ഉദ്ഘാടനം ഓൺലൈനായി നടത്തിയതിനെതിരെ വിമർശനവുമായി എം.എം. മണി എം.എൽ.എ രംഗത്ത്. ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ നേരിട്ട് പങ്കെടുക്കാതെ ഓൺലൈനായി ഉദ്ഘാടനം ചെയ്തതാണ് മണിയുടെ വിമർശനത്തിന് കാരണമായത്. ചടങ്ങ് നടന്ന വേദിയിൽ നിന്നായിരുന്നു M. M. മണിയുടെ പ്രതികരണം.

Slide 1
Slide 2
Slide 3
Slide 4

ഫിഷറീസ് വകുപ്പിന്റെ ചെങ്കുളം മത്സ്യവിത്ത് ഫാം ഉദ്ഘാടനം മന്ത്രി ഓൺലൈനായി നിർവഹിച്ചതിന് പിന്നാലെ തന്നെയാണ് എം.എം. മണി തന്റെ അതൃപ്തി തുറന്നുപറഞ്ഞത്. മന്ത്രിയാണെങ്കിലും ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഉദ്ഘാടനം ഓൺലൈനായിരിക്കുമെന്ന് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത്. അയാൾക്കു പിന്നെ എന്തു ജോലിയാണുള്ളത്?” എന്ന് ചോദിച്ച എം.എം. മണി ഉദ്യോഗസ്ഥരോട്, താൻ ഇങ്ങനെ പറഞ്ഞെന്ന് മന്ത്രിയോട് അറിയിക്കാനും നിർദേശിച്ചു.

“ഞങ്ങളെ എന്തിന് മെനക്കടുത്തി? അയാൾ അവിടെ ഇരുന്ന് ഉദ്ഘാടനം ചെയ്യേണ്ട കാര്യമുണ്ടോ? ഞാനും A. രാജയും പോരേ ഉദ്ഘാടനം ചെയ്യാൻ. തിരുവനന്തപുരത്തുനിന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നതിന് നമ്മളും ഡീസൽ അടിച്ച്‌ ഇവിടെയെത്തി മെനക്കെടേണ്ടിവന്നു,” എന്നും മണി പറഞ്ഞു.

ഇത്തരത്തിലുള്ള പരിപാടികൾക്കായി ഇനി തന്നെ ക്ഷണിക്കേണ്ടതില്ലെന്നും പറഞ്ഞാണ് എം.എം. മണി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.