ഗ്യാസ് സിലിണ്ടർ ക്ഷാമമില്ല; വ്യാജപ്രചാരണങ്ങൾക്ക് കര്‍ശന നടപടി – ജില്ലാ സപ്ലൈ ഓഫീസർ

ഗാർഹിക പാചകവാതക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 1955ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം സിലിണ്ടറുകൾ പിടിച്ചെടുത്ത് ജാമ്യമില്ലാ വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ്

ഗ്യാസ് സിലിണ്ടർ ക്ഷാമമില്ല; വ്യാജപ്രചാരണങ്ങൾക്ക് കര്‍ശന നടപടി – ജില്ലാ സപ്ലൈ ഓഫീസർ

ഇടുക്കി ജില്ലയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ ആശ ടി.ജെ അറിയിച്ചു. നിലവിൽ ജില്ലയിൽ ഗ്യാസ് സിലിണ്ടർ ക്ഷാമമില്ലെന്നും ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ബന്ധപ്പെട്ട ഏജൻസികൾ വഴി സിലിണ്ടറുകൾ വീടുകളിലെത്തിച്ച് വിതരണം ചെയ്യുന്നതായും അവർ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

ഗാർഹിക പാചകവാതക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 1955ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം സിലിണ്ടറുകൾ പിടിച്ചെടുത്ത് ജാമ്യമില്ലാ വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഗ്യാസ് ലഭ്യത സംബന്ധിച്ച് ജനങ്ങളിൽ അനാവശ്യ ഭീതി പരത്തുന്ന തരത്തിലുള്ള വ്യാജ വാർത്തകളോ സോഷ്യൽ മീഡിയ പ്രചാരണങ്ങളോ നടത്തുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. എൽ.പി.ജി വിതരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും ജില്ല, താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഗ്യാസ് ഏജൻസികൾ മുൻഗണനാക്രമം പാലിച്ചാണ് സിലിണ്ടർ വിതരണം നടത്തേണ്ടത്. ഉപഭോക്താക്കൾക്ക് ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ സിലിണ്ടർ കൈമാറുന്ന സമയത്ത് നൽകണമെന്നും നിർദേശം നൽകി. വിതരണ സമയത്ത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുതെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

യുദ്ധ സാഹചര്യത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി ഉപയോഗം ഗണ്യമായി കുറച്ചിട്ടുണ്ട്. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, വാണിജ്യ സിലിണ്ടറുകൾ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നൽകി വിതരണം ചെയ്യുമെന്നും അറിയിച്ചു. ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ, എയർലൈൻ/റെയിൽവേ ക്യാന്റീനുകൾ എന്നിവയ്ക്ക് രണ്ടാമത്തെ മുൻഗണന ലഭിക്കും.

കൺട്രോൾ റൂം ബന്ധപ്പെടാനുള്ള വിവരങ്ങൾ:

ജില്ലാ സപ്ലൈ ഓഫീസ്, ഇടുക്കി: 04862 232321

ഇമെയിൽ: dsoidukki@gmail.com

താലൂക്ക് സപ്ലൈ ഓഫീസ്, തൊടുപുഴ: 04862 222515 / 9188527363

ഇമെയിൽ: tsothodupuzha@gmail.com

താലൂക്ക് സപ്ലൈ ഓഫീസ്, ഇടുക്കി: 04862 294975 / 9188527364

ഇമെയിൽ: tsoidukki1@gmail.com

താലൂക്ക് സപ്ലൈ ഓഫീസ്, പീരുമേട്: 04869 232066 / 9188527365

ഇമെയിൽ: tso.peermade07@gmail.com

താലൂക്ക് സപ്ലൈ ഓഫീസ്, ഉടുമ്പൻചോല: 04868 232047 / 9188527366

ഇമെയിൽ: tsoudumbanchola@gmail.com

താലൂക്ക് സപ്ലൈ ഓഫീസ്, ദേവികുളം: 04865 264224 / 9188527367

ഇമെയിൽ: tsodklm@gmail.com