നിയമസഭാ തിരഞ്ഞെടുപ്പ്: ഇവിഎം–വിവിപാറ്റ് ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

നിയമസഭാ തിരഞ്ഞെടുപ്പ്: ഇവിഎം–വിവിപാറ്റ് ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വി.വി.പി.എ.ടി യന്ത്രങ്ങളുടെയും ഒന്നാംഘട്ട റാൻഡമൈസേഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ട് നിർവഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് നടപടി നടന്നത്.

Slide 1
Slide 2
Slide 3
Slide 4

ബാലറ്റ് യൂണിറ്റ്, കണ്ട്രോൾ യൂണിറ്റ്, വി.വി.പി.എ.ടി എന്നിവ നിയോജക മണ്ഡലത്തിന്റെ അടിസ്ഥാനത്തിൽ റാൻഡമൈസേഷൻ വഴി തെരഞ്ഞെടുത്തു. ഇവിഎം മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഓരോ മണ്ഡലത്തിലേക്കുമുള്ള യന്ത്രങ്ങൾ തിരഞ്ഞെടുക്കിയത്. ഇതിൽ നിന്ന് ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള യന്ത്രങ്ങൾ രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെ നിർണ്ണയിക്കും.

ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, പോലീസ് നിരീക്ഷകൻ പവൻ കുമാർ, പൊതു നിരീക്ഷകരായ ദീപ്തി ഉപൽ, ഹർഷദ് കുമാർ ആർ. പട്ടേൽ, സബ് കളക്ടർ അനുപ് ഗാർഗ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

മണ്ഡലങ്ങളിലെ യന്ത്രങ്ങളുടെ എണ്ണം (ബാലറ്റ് യൂണിറ്റ്, കണ്ട്രോൾ യൂണിറ്റ്, വി.വി.പി.എ.ടി ക്രമത്തിൽ):

ദേവികുളം – 255, 255, 277

ഉടുമ്പൻചോല – 239, 239, 259

തൊടുപുഴ – 272, 272, 295

ഇടുക്കി – 246, 246, 267

പീരുമേട് – 266, 266, 288