കുമളിയില്‍ നിയമസഭാ ചിലവ് നിരീക്ഷകൻ സന്ദർശനം നടത്തി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിയോഗിച്ച ചിലവ് നിരീക്ഷകൻ ആഷിഷ് കുമാർ സംസ്ഥാന അതിർത്തിയായ കുമളിയിൽ സന്ദർശനം നടത്തി.
സന്ദർശനത്തിന്റെ ഭാഗമായി സ്റ്റാറ്റിക് സർവൈലൻസ് ടീമുമായി അദ്ദേഹം ആശയവിനിമയം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിശോധനാ നടപടികളും നിരീക്ഷണ ക്രമീകരണങ്ങളും സംബന്ധിച്ച് വിശദമായി വിലയിരുത്തലും നടത്തി.
എന്തെങ്കിലും പരാതികളോ സംശയാസ്പദ വിവരങ്ങളോ ഉണ്ടെങ്കിൽ നേരിട്ട് തന്നെ അറിയിക്കണമെന്ന് സ്റ്റാറ്റിക് സർവൈലൻസ് സംഘത്തോട് ആഷിഷ് കുമാർ നിർദേശം നൽകി.
ദൈനംദിന റിപ്പോർട്ടുകൾ അസിസ്റ്റന്റ് ചെലവ് നിരീക്ഷകനു സമർപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.





