തൊടുപുഴയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി പൊതുനിരീക്ഷക

തൊടുപുഴയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി പൊതുനിരീക്ഷക

തൊടുപുഴ: തൊടുപുഴ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി പൊതുനിരീക്ഷക ദീപ്തി ഉപ്പൽ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ പോളിംഗ് ബൂത്തുകൾ സന്ദർശിച്ചു.

Slide 1
Slide 2
Slide 3
Slide 4

സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ തൊടുപുഴ നിയോജക മണ്ഡലം റിട്ടേണിംഗ് ഓഫീസറും ഇടുക്കി സബ് കളക്ടറുമായ അനൂപ് ഗാർഗിന്റെ സാന്നിധ്യത്തിൽ പൊതുനിരീക്ഷക പരിശോധിച്ചു. നോമിനേഷൻ പ്രക്രിയയുടെ സുതാര്യതയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്നും അവലോകനം നടത്തി.

ഇതോടൊപ്പം, മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമും പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന ന്യൂമാൻ കോളേജ് കെട്ടിടവും പൊതുനിരീക്ഷക സന്ദർശിച്ചു. ചെലവ് നിരീക്ഷകൻ ആശിഷ് കുമാറിനൊപ്പമാണ് പരിശോധന നടന്നത്. സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.