ജില്ലാതല സ്‌പോർട്സ് ഹോസ്റ്റൽ സെലക്ഷൻ: പങ്കെടുക്കാൻ കഴിഞ്ഞില്ലാത്തവർക്ക് വീണ്ടും അവസരം
നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല സ്‌പോർട്സ് ഹോസ്റ്റൽ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സാധിക്കാത്ത കായികതാരങ്ങൾക്ക് സംസ്ഥാന സ്‌പോർട്സ് കൗൺസിൽ വീണ്ടും അവസരം നൽകുന്നു.
ഏപ്രിൽ 7ന് തിരുവനന്തപുരം ഗവ.ജി.വി.രാജ സ്‌പോർട്സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്സ് ഡിവിഷൻ കുന്നംകുളം, കണ്ണൂർ സ്‌പോർട്സ് സ്‌കൂൾ എന്നിവിടങ്ങളിലായിരിക്കും സെലക്ഷൻ ട്രയൽസ് നടക്കുക. 6, 7, 8, 11 ക്ലാസുകളിലേക്കുള്ള കോമൺ സെലക്ഷനും, 9, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ലാറ്ററൽ എൻട്രിക്കായി സംസ്ഥാനതല മെഡൽ നേടിയവർക്കും സെലക്ഷൻ ഉണ്ടായിരിക്കും.
അത്ലറ്റിക്സ്, ബാസ്‌ക്കറ്റ്‌ബോൾ, ബോക്സിംഗ്, ഫെൻസിംഗ്, ഫുട്ബോൾ, ഹാൻഡ്‌ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖോ ഖോ, നെറ്റ്‌ബോൾ, തായ്‌ക്ക്വോണ്ട, വോളീബോൾ, റെസ്ലിംഗ് എന്നീ ഇനങ്ങളിൽ ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും സെലക്ഷൻ ഉണ്ടായിരിക്കും. ക്രിക്കറ്റിൽ പെൺകുട്ടികൾക്കായി മാത്രമാണ് സെലക്ഷൻ.
കായികതാരങ്ങൾ തങ്ങൾക്ക് സൗകര്യപ്രദമായ ഏതെങ്കിലും ഒരു കേന്ദ്രത്തിൽ ട്രയൽസിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം രാവിലെ 9 മണിക്ക് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 9895112027.






