പോലീസ് കോണ്‍സ്റ്റബിള്‍ : ഒഴിവുകളിലേക്ക് അപേക്ഷകര്‍ കുറഞ്ഞു

പോലീസ് കോണ്‍സ്റ്റബിള്‍ : ഒഴിവുകളിലേക്ക് അപേക്ഷകര്‍ കുറഞ്ഞു

റാങ്ക് ലിസ്റ്റുകള്‍ വെട്ടിച്ചുരുക്കുകയും നിയമനസാദ്ധ്യത കുറയുകയും ചെയ്തതോടെ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4

പുരുഷന്മാരുടെ ഏഴ് ബറ്റാലിയനുകളിലേക്കുള്ള കഴിഞ്ഞ വിജ്ഞാപനത്തില്‍ 1,30,592 പേർ അപേക്ഷിച്ചിരുന്നുവെങ്കിലും, ഇക്കുറി 97,477 അപേക്ഷകളാണ് ലഭിച്ചത്. 33,115 പേരുടെ കുറവാണുണ്ടായത്. തിരുവനന്തപുരം ആസ്ഥാനമായ എസ്.എ.പി.യിലേക്കാണ് ഏറ്റവും കൂടുതൽ അപേക്ഷകർ (18,874). ഏറ്റവും കുറവ് അപേക്ഷകൾ ലഭിച്ചത് ഇടുക്കിയിലാണ് (9,744).

Slide 1
Slide 2
Slide 3
Slide 4

വനിതാ ബറ്റാലിയനിലേക്കുള്ള അപേക്ഷകരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ തവണ 1,54,114 പേർ അപേക്ഷിച്ചിരുന്നുവെങ്കിൽ, ഇത്തവണ 1,23,129 അപേക്ഷകളാണ് ലഭിച്ചത്. 30,985 പേരുടെ കുറവാണുണ്ടായത്.

അശ്വാരൂഢ പൊലീസിലേക്കുള്ള അപേക്ഷകൾ 1,178 ആയി കുറഞ്ഞു. കഴിഞ്ഞ വിജ്ഞാപനത്തിൽ ഇത് 1,400 ആയിരുന്നു. ബാൻഡ് യൂണിറ്റ് കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് 760 അപേക്ഷകളാണ് ലഭിച്ചത്.

ബാൻഡ് യൂണിറ്റിലേക്കുള്ള കഴിഞ്ഞ റാങ്ക് പട്ടികയ്ക്ക് ഒരു മാസംപോലും കാലാവധി ലഭിച്ചിരുന്നില്ല. 163 പേർക്ക് നിയമന ശുപാർശ നൽകിയപ്പോഴേക്കും റാങ്ക് പട്ടികയിൽ ആളില്ലാതായി. ആകെ 276 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും 113 ഒഴിവുകൾ ഇപ്പോഴും നികത്തപ്പെടാതെ തുടരുന്നു.

Slide 1
Slide 2
Slide 3
Slide 4

പൊലീസിലെ 21 കാറ്റഗറികളിലേക്കുള്ള പി.എസ്.സി പൊതുപരീക്ഷ ജൂൺ 20ന് നടത്തും. അപേക്ഷിച്ചവർ പരീക്ഷയെഴുതുമെന്ന ഉറപ്പ് ഈ മാസം 11നകം പ്രൊഫൈൽ വഴി നൽകണം. ഇല്ലെങ്കിൽ അഡ്മിഷൻ ടിക്കറ്റ് ലഭിക്കില്ല. കൺഫർമേഷൻ നടപടികൾ പൂർത്തിയായ ശേഷം പരീക്ഷാകേന്ദ്രവും സമയവും നിശ്ചയിക്കും.

Slide 1
Slide 2
Slide 3
Slide 4